Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ryanair Flight

Europe

കൊതുക് ശല്യം സഹിക്കവയ്യാതെ റയാൻ എയർ വിമാനം അ​ടി​യ​ന്ത​ര​മാ​യി ഒഴിപ്പിച്ചു; യാത്രക്കാർക്ക് മൂന്ന് മണിക്കൂർ വൈകൽ

മി​ലാ​ൻ∙ ല​ക്ഷ​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത് മൂ​ലം റ​യ​ൺ​എ​യ​ർ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും യാ​ത്ര​യ്ക്ക് ത​യാ​റാ​യെ​ങ്കി​ലും ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ മാ​ൽ​പെ​ൻ​സ (Milan-Malpensa) വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ്പെ​യി​നി​ലെ അ​ലി​കാ​ന്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന FR1423 വി​മാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ചി​ത്ര​മാ​യ ഈ ​സം​ഭ​വം ഉ​ണ്ടാ​യ​ത്.​

​ക്യാ​ബി​ൻ കീ​ഴ​ട​ക്കി കൊ​തു​കു​ക​ൾ; വി​മാ​ന​ത്തി​നു​ള്ളി​ൽ ലൈ​റ്റ​ണ​ച്ചു

​യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റു​ന്ന സ​മ​യ​ത്ത് ത​ന്നെ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ക​ന​ത്ത കൊ​തു​ക് ശ​ല്യം പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യും യാ​ത്ര​ക്കാ​രെ കൂ​ട്ട​ത്തോ​ടെ ക​ടി​ക്കാ​ൻ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ പേ​പ്പ​റു​ക​ളും ഫ്ലൈ ​കാ​ച്ച​റു​ക​ളും ഉ​പ​യോ​ഗി​ച്ച് കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് കൊ​തു​കു​ക​ളെ അ​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്തി​നു​ള്ളി​ലെ ലൈ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ണ​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ക്കാ​രെ ഇ​രു​ട്ടി​ലി​രു​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.​

ക​ടു​ത്ത അ​ല​ർ​ജി​യും ബ​ഹ​ള​വും; ഒ​ടു​വി​ൽ വി​മാ​നം മാ​റ്റി ന​ൽ​കി​

കൊ​തു​കു​ക​ടി സ​ഹി​ക്ക​വ​യ്യാ​തെ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ പൈ​ല​റ്റ് തീ​രു​മാ​നി​ച്ച​ത്. സാ​ഹ​ച​ര്യം വ​ഷ​ളാ​യ​തോ​ടെ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി മ​റ്റൊ​രു വി​മാ​നം ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

യാ​ത്ര വൈ​കി​യ​ത് 3 മ​ണി​ക്കൂ​ർ​

അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​കൊ​തു​ക് ആ​ക്ര​മ​ണം കാ​ര​ണം വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി. ഇ​തേ ദി​വ​സം ത​ന്നെ മി​ലാ​നി​ൽ നി​ന്ന് നേ​പ്പി​ൾ​സി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന മ​റ്റൊ​രു റ​യ​ൺ​എ​യ​ർ വി​മാ​ന​വും സ​മാ​ന​മാ​യ കൊ​തു​ക് ശ​ല്യം കാ​ര​ണം വൈ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up